Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം സാസ്കാരിക പൈതൃകമായ മാനവത്തിൻ്റെ ദശാബ്ദിയാഘോഷം വർണ്ണാഭമായ പരിപാടികളോടെ 13 ന് തുടങ്ങും. ഒരു വർഷക്കാലം നീണ്ട് നിൽക്കും.

11 Aug 2025 17:58 IST

UNNICHEKKU .M

Share News :



മുക്കം:മുക്കത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പുതിയകാല തുടർച്ചയായ മാനവം ദശാബ്ദിയാഘോഷം ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടി നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  മുള സംഗീതം, മാനവോത്സവം തുടങ്ങിഎന്നുംവേറിട്ടസാംസ്കാരിക പ്രവർത്തനങ്ങളും ശൈലിയും കാഴ്ചവെച്ചാണ് ആഘോഷം ആരംഭിക്കുന്നത്.സംസ്കാര കൈരളിയുടെ പ്രിയഭാജനമായി മുക്കത്തെയും സമീപപ്രദേശങ്ങളെയും വളർത്തിയ സാമൂഹിക പ്രവർത്തകരെയും സാംസ്കാരിക നായകരെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, നാടിൻ്റെ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന ആധികാരിക ചരിത്ര ഗ്രന്ഥം, കാലികപ്രസക്ത വിഷയങ്ങളിൽ ചർച്ചകൾ, നാട് നേരിടുന്ന വിഷയങ്ങൾ പ്രമേയമാക്കുന്ന നാടക, ചിത്രീകരണ, കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങി, ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് ദശാബ്ദിയുടെ ഭാഗമായി അണിയറിയിൽ ഒരുങ്ങുന്നത്.പത്രപ്രവർത്തകൻ, ചലച്ചിത്രകാരൻ, അധ്യാപകൻ, ഗവേഷകൻ, സാമൂഹിക വിമർശകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ തുടങ്ങി ഇപെട്ട മേഖലകളിലെല്ലാം വിരൽമുദ്രചാർത്തിയ ഡോ. എം എൻ കാരശ്ശേരി, എഴുത്ത് ജീവിതത്തിൻ്റെ ഷഷ്ഠിപൂർത്തി പിന്നിടുകയാണ്. ഇദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട്, മാനവം ദശവാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്.എം എൻ കാരശ്ശേരി_ എഴുത്തിൻ്റെ അറുപതാണ്ട് ഈ മാസം 13 (ബുധൻ) വൈകിട്ട്  4.00 കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും

ലോക്സഭാംഗമായിരുന്ന കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും , സിനിമ - നാടക പ്രതിഭ ജോയ് മാത്യു വിശിഷ്ടാതിഥിയും സാമൂഹ്യ വിമർശകനും ഗ്രന്ഥകാരനുമായ ശ. ഹമീദ് ചേന്ദമംഗല്ലൂർ മുഖ്യപ്രഭാഷണം നടത്തും. കഥാകൃത്തും കവിയുമായ കാനേഷ് പൂനൂര്, എഴുത്തുകാരനും പത്രപ്രവർത്തകനുമായ യു കെ കുമാരൻ മുക്കത്തിൻ്റെ സാംസ്കാരിക മുഖമായ ശ്രീമതി കാഞ്ചനമാല, മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു.

വാർത്ത സമ്മേളനത്തിൽ  മാനവം ചെയർമാൻ ജി അബ്ദുൽ അക്ബർ, കൺവീനർ സുബൈർ അത്തൂളി, ട്രഷറർ അഹമ്മദ് കുട്ടി മാസ്റ്റർ, മീഡിയ കൺവീനർ മലിക് നാലകത്ത്, വൈസ് ചെയർമാൻ എൻ. അബ്ദുസ്സത്താർ, കോഡിനേറ്റർ കെ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News