Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 10:30 IST
Share News :
എടപ്പാൾ : സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന നടുവട്ടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് റവന്യു വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നടുവട്ടം വില്ലേജ് ഓഫീസിനെ സ്മാർട്ട് റവന്യു ഓഫീസായി ഉയർത്തുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിട നിർമ്മാണത്തിന്റെ നിർവ്വഹണ ചുമതല. നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളും സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മണ്ഡലത്തിലെ ഇരിമ്പിളിയം, മേൽമുറി, കാട്ടിപ്പരുത്തി, പൊന്മള, കോട്ടക്കൽ വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഇതിനകം നാടിന് സമർപ്പിച്ചു കഴിഞ്ഞു. എടയൂർ വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുകയാണ്. കൂടാതെ മാറാക്കര, കുറ്റിപ്പുറം വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി, ഡെപ്യൂട്ടി കളക്ടർ പി. അഖിൽ, തിരൂർ തഹസിൽദാർ സി.കെ. ആഷിഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജമീല, സൈനബ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിജി ജാസ്മിൻ പരപ്പാര, കെ.പി. സക്കീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലൈമാൻ പിലാത്തേത്ത്, കെ.പി. അസീസ്, പാറക്കൽ ബഷീർ, ഹുസൈൻ കൊട്ടിലുങ്ങൽ, വി.കെ. രാജേന്ദ്രൻ, അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ വിനോദ്കുമാർ, വില്ലേജ് ഓഫീസർ കെ.പി. സുനിൽ, കെ.ടി. സിദ്ദീഖ്, എം.സി. അലവിഹാജി, വില്ലേജ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.