Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 18:16 IST
Share News :
ചാവക്കാട്:തെക്കൻ പാലയൂരിൽ രണ്ടിടത്ത് കുറുനരിയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്.മേഖലയിൽ ജനം ഭീതിയിലായി.തെക്കൻ പാലയൂർ പതിമൂന്നാം വാർഡിൽ താമസിക്കുന്ന മൂരായ്ക്കൽ നിർമ്മല(56),പതിനാലാം വാർഡിൽ താമസിക്കുന്ന കവര വീട്ടിൽ വാസു(65),വന്നേരി വീട്ടിൽ ലളിത(73)എന്നിവർക്കാണ് കടിയേറ്റത്.പാലയൂർ ജയന്തി റോഡിൽ വെച്ചായിരുന്നു നിർമ്മലയ്ക്കും,ലളിതയ്ക്കും കടിയേറ്റത്.കൂടാതെ വെള്ളിയാഴ്ച്ച വൈകിട്ട് 6.40 ഓടെ തെക്കൻ പാലയൂർ കറുപ്പം വീട്ടിൽ വെട്ടത്ത് ആദിൽ(17),വെങ്കിടങ് വെണ്ണേങ്ങോട്ട് വീട്ടിൽ ഷാജിയുടെ മകൻ ശ്രാവൺ(18),പതിമൂന്നാം വാർഡിലെ തമിഴ്നാട് സ്വദേശി കമൽ(40)എന്നിവർക്കും കുറുനരിയുടെ കടിയേറ്റിരുന്നു.പള്ളിയിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ആദിലിന് കടിയേറ്റത്.സുഹൃത്തുമൊത്ത് ബൈക്കിൽ പോകുമ്പോഴായിരുന്നു ശ്രാവണനെ കുറുനരി ആക്രമിച്ചത്.ബൈക്കിൽ നിന്നും വീണ് സുഹൃത്ത് തെക്കൻ പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ജാവേദിന് പരിക്കേൽക്കുകയും ചെയ്തു.കമലിനും വാസുവിനും വീട്ടുമുറ്റത്ത് വെച്ചായിരുന്നു കടിയേറ്റത്.ഗുരുതരമായി കടിയേറ്റ ആറുപേരിൽ രണ്ടുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും,മറ്റുള്ളവരെ വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കമൽ പ്രാഥമിക ചികിത്സ തേടി.കുറുനരിയുടെ ആക്രമണം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത്.നാട്ടുകാർക്ക് നേരെ ആക്രമണം നടത്തിയ ഭ്രാന്തൻ കുറുനരിയെ പിടികൂടാൻ ഫോറസ്റ്റ് അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും,ജനങ്ങളുടെ ഭീതിമാറ്റി സമാധാനമായി ജീവിക്കാനുള്ള നടപടി ചാവക്കാട് നഗരസഭ അധികൃതർ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.