Thu May 29, 2025 7:13 AM 1ST

Location  

Sign In

എസ് ഡി റ്റി യു മലപ്പുറം ജില്ലാ കമ്മിറ്റി മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു

02 May 2025 12:28 IST

Jithu Vijay

Share News :

മലപ്പുറം : തൊഴിലാളി വിരുദ്ധ നിയമങ്ങളും ഭേദഗതികളും ചുട്ടെടുക്കുന്ന തിരക്കിലാണ് നരേന്ദ്രമോഡി സർക്കാറെന്നും ആ നിയമങ്ങളെ ചോദ്യം ചെയ്യാതെയാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാറും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും എസ്‌ഡിടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കാജാ ഹുസൈൻ പറഞ്ഞു. ലോക തൊഴിലാളി ദിനത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


യൂനുസ് മഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അക്ബർ പരപ്പനങ്ങാടി, ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്, അൻസാരി കോട്ടക്കൽ, മുജീബ് നിലമ്പൂർ, സിറാജ് പടിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിലാൽ പൊന്നാനി, മലപ്പുറം ഏരിയ പ്രസിഡന്റ് കുഞ്ഞാപ്പുട്ടി, സലിം, ആസിഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി

Follow us on :

More in Related News