Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതപരിവർത്തനം എന്ന കള്ളകഥ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ആർ.എസ്.എസ്, സംഘപരിവാർ ആക്രമണം അഴിച്ചു വിടുന്നു; സി പി ഐ ദേശീയ സമിതി അംഗം പി.സന്തോഷ് കുമാർ എം. പി.

09 Aug 2025 21:54 IST

santhosh sharma.v

Share News :

വൈക്കം: ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി എന്നത് മാത്രമല്ല, ആർ എസ് എസ് ഉയർത്തിയ രാഷ്ടീയത്തെ പരാജയപ്പെടുത്തിയത് കൂടി ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൻ്റെ വിജയമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം.പി പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ് ആർ എസ് എസ് രാജ്യത്തിന് വലിയ ഭീഷണി ഉയർത്തുകയാണ്. സംഘടിതമായ പ്രവർത്തനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പിടി മുറുക്കിയതിനെ തുടർന്ന് രാജ്യം അപകടാവസ്ഥയിലായത് നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നില കൊള്ളുന്നവർ തെരഞ്ഞെടുപ്പ് കമ്മീഷൻ സംവിധാനം പോലും നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഉൾപ്പെടെയുള്ളവരെ രാഷ്ട്ര വിരുദ്ധരാക്കുന്ന, രാജ്യം നേരിടുന്ന പല പ്രശ്നങ്ങൾക്ക് കാരണക്കാരാകുന്ന നടപടികൾ കേന്ദ്രം ചെയ്യുമ്പോൾ കോൺഗ്രസ് കുറച്ച് കൂടി ഗൗരവം ഉള്ള രാഷ്ട്രീയ സമീപനം കാണിക്കണമെന്നും

'മതപരിവർത്തനം എന്ന ഇല്ലാത്ത കഥ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടുകയെന്ന പ്രത്യേക ലക്ഷ്യം മുൻനിർത്തിയാണ് സംഘപരിവാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കേനട എൻ.എസ്.എസ് ഓഡിറ്റോറിയം (ആർ.ബിജു നഗറിൽ ) നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, പി.പി.സുനീർ എം.പി, ടി.വി.ബാലൻ, സി.പി.മുരളി, പി.പ്രസാദ്, കെ.കെ.അഷ്റഫ്, പി.വസന്തം എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി രാവിലെ വലിയ കവലയിൽ പ്രത്യേകം തയ്യാറാക്കിയ സ്ക്വയറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന നേതാവ് പാലായിലെ കെ.എസ്.മാധവൻ പതാക ഉയർത്തി. വൈകിട്ട് ജെട്ടി മൈതാനിയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷയായിരുന്നു.യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ പ്രമുഖ വിപ്ലവ ഗായിക പി.കെ.മേദിനിയെ ചടങ്ങിൽ ആദരിച്ചു. നാളെ (ആഗസ്റ്റ് 10) ഞായറാഴ്ച പ്രതിനിധി സമ്മേളനത്തിന് ശേഷം സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ച, മറുപടി, സംസ്ഥാന സമ്മേളന പ്രതിനിധികൾ, പുതിയ ജില്ലാ കൗൺസിൽ, ജില്ലാ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കും.

Follow us on :

More in Related News