Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ ബിജെപിയെ നയിക്കാൻ‌ രാജീവ് ചന്ദ്രശേഖർ.

23 Mar 2025 13:03 IST

Jithu Vijay

Share News :

തിരുവനന്തപുരം : മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കോർകമ്മിറ്റി യോഗത്തിൽ പ്രകാശ് ജാവഡേക്കറാണ്

അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്.

രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. കോർ കമ്മിറ്റിയോഗം തുടങ്ങിയ ഉടൻ ദേശീയ നേതൃത്വം പേര് നിർദേശിച്ചു.


രണ്ടു പതിറ്റാണ്ടിലേറെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി ആൻറ് ഇലക്ട്രോണിക്സിൻറെയും നൈപുണ്യവികസനത്തിൻറെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കർണാടകയിൽനിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. മത്സരം ഒഴിവാക്കാൻ കോർകമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളിൽനിന്നുമാത്രമേ പത്രിക സ്വീകരിക്കാൻ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.


ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നുവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. നാലിനാണ് സൂക്ഷ്മപരിശോധന. ഒരാളേ പത്രികനൽകുന്നുള്ളൂവെങ്കിൽ ഞായറാഴ്ച ഉച്ചയ്ക്കുശേഷംതന്നെ പ്രസിഡന്റ് ആരാണെന്നറിയാം എന്ന സൂചനയും നേരത്തെതന്നെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇനി ഔദ്യോഗികപ്രഖ്യാപനമേ നടക്കേണ്ടതുള്ളൂ.



തിങ്കളാഴ്ച 11-ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. തിങ്കളാഴ്ച കേരളത്തിൽ നിന്നുള്ള ദേശീയകൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് അടുത്തിടെയായി സജീവമായിരുന്നു. പൊതുവിഷയങ്ങളിൽ അഭിപ്രായംപറയുകയും ഇടപെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഇടയ്ക്കിടെ വന്നുപോകുന്നതിനാൽ അദ്ദേഹം പാർട്ടി അധ്യക്ഷനാകുമെന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു.

Follow us on :

More in Related News