Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിഎസ്എല്‍വി സി61 ലക്ഷ്യം കണ്ടില്ല; ദൗത്യം പരാജയം

18 May 2025 10:22 IST

Enlight News Desk

Share News :

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണമായ പിഎസ്എല്‍വി സി 61 ലക്ഷ്യം കണ്ടില്ല. ഇതോടെ ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണൻ അറിയിച്ചു.

വിക്ഷേപണശേഷമുള്ള മൂന്നാം ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടത്. അത്യപൂര്‍വമാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്. വിശകലനം ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.. 

ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. അഞ്ച് നൂതന ഇമേജിം​ഗ് സംവിധാനങ്ങളാണ് ഉപ​ഗ്രഹത്തിലുണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101ാം വിക്ഷേപണം കൂടിയായിരുന്നു.

Follow us on :

More in Related News