Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചക്കി അമ്മയ്ക്ക്ക്ക് വീട് പുനർനിർമ്മിച്ചു നൽകി പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർ

21 Oct 2025 06:54 IST

NewsDelivery

Share News :

കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് ലെ 100 എൻ.എസ്.എസ്. വളണ്ടിയർമാർ മാവൂർ ഗ്രാമപഞ്ചായത്തിലെ 6 വാർഡ് ലെ ചക്കി അമ്മയ്ക്ക് ക്ക് വേണ്ടി ഒരു വീട് പുനർനിർമ്മിച്ചു നൽകി. 90 വയസ്സുള്ള ഈ ചക്കി അമ്മയുടേ ഭർത്താവ് ആറ് വർഷം മുമ്പ് മരണപെട്ടു. സ്വന്തം മക്കൾ ഇല്യ. അകന്ന ബന്ധുക്കൾ മാത്രേള്ളൂ. ചക്കി അമ്മയക്ക് കൂട്ടായി 5 പൂച്ചകൾ മാത്രമാണ്. NSS സപ്ത ദിന ക്യാമ്പ് ന്റെ ഭാഗമായി 100 വീടുകൾ ഹരിതഭവനങ്ങൾ ആക്കി മാറ്റുന്ന പ്രൊജക്റ്റ്‌ ന്റെ ഭാഗമായി NSS വോളന്റീഴ്‌സ് ചക്കി അമ്മയുടെ അടുത്ത് പോയപ്പോൾ ആണ്‌ അവരുടെ ദുരിത അവസ്ഥ നേരിട്ട് ബോധ്യമായതു. NSS കുട്ടികൾടെ ആഗ്രഹപ്രകാരമാണ് വീട് പുനർനിർമാണം ചെയ്യാൻ തീരുമാനിച്ചത്. 4 മാസം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത്. നമ്മുടെ വളണ്ടിയർമാരുടെ അർപ്പണബോധത്തോടെയുള്ള പരിശ്രമത്തിലൂടെയാണ് ഈ മഹത്തായ ദൗത്യം യാഥാർത്ഥ്യമായത്. പാനി പൂരി ചലഞ്ച്, നാടൻ രുചിക്കൂട്ട് തട്ട് കട, റാഫിൾ ഡ്രോ, എന്നിവയുൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് അവർ ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത്.

Follow us on :

More in Related News