Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനപ്രതിനിധികളെ പോലും വെറുതെ വിടാത്ത ധിക്കാരത്തിന് ജനം മറുപടി നൽകും; ഫേസ്ബുക്ക് പോസ്റ്റ്മായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ആഷിക് ചെലവൂർ

11 Oct 2025 19:42 IST

Enlight Media

Share News :


ജനാധിപത്യത്തിൻ്റെ സംരക്ഷകരാവേണ്ട ഭരണകൂടം ജനാധിപത്യ ധ്വംസനത്തിൻ്റെ സകല സീമകളും ലംഘിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ ഉണ്ടായ പോലീസ് അതിക്രമമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ആശിഖ് ചെലവൂർ 

ഇത്തരം ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ജനകീയ രോഷമുയരുന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

ജനാധിപത്യത്തിൻ്റെ സംരക്ഷകരാ വേണ്ട ഭരണകൂടം ജനാധിപത്യ ധ്വംസനത്തിൻ്റെ സകല സീമകളും ലംഘിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ ഉണ്ടായ പോലീസ് അതിക്രമo. 

ഇത്തരം ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ജനകീയ രോഷമുയരും.


പോലീസ് ഭരണകൂടത്തിൻ്റെ ചട്ടുകമായി മാറിയതിൻ്റെ ഭാഗമാണ് ഇന്നലെ പേരാമ്പ്രയിൽ സംഭവിച്ചത്.

 പോലിസിനെയും അധികാരത്തെയും ദുരുപയോഗം ചെയ്ത് ഈ ദുർഭരണം സംരക്ഷിച്ച് നിർത്താമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നതെങ്കിൽ അത് വ്യാമോഹം മാത്രമാണ്. 

പേരാമ്പ്ര സി.കെ.ജി കോേളേജിലെ യൂണിയൻ ചെയർമാൻ സ്ഥാനം ഉൾപടെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യു.ഡി.എസ്.എഫ് വിജയത്തിൽ വിളറി പൂണ്ടാണ് പേരാമ്പ്രയിൽ സംഘർഷത്തിന് തുടക്കം കുറിച്ചത്.. വിജയികൾക്ക് ആഹ്ലാദം പ്രകടനം നടത്താൻ പോലും അനുവദിക്കാത്ത സി.പി.എമ്മിൻ്റെയും പോഷക സംഘടനകളുടെയും അസഹിഷ്ണുതയിൽ നിന്നാണ്.. 

ഇത്തരം ഫാസിസ്റ്റ് സമിപന ങ്ങൾക്കെതിരെ സമാധാനപരമായി ജനാധിപത്യ സംരക്ഷണത്തിൻ്റെ ഭാഗമായാണ് ഷാഫി പറമ്പിൽ എം.പി.ഉൾപടെയുളളവർ കടന്ന് വന്നത്.. എന്നാൽ പോലിസിനെ ഉപയോഗിച്ച് ഒരു ജനകീയനായ പാർലമെൻ്റംഗത്തെ തെരഞ് പിടിച്ച് ലാത്തി കൊണ്ടടിച്ച് തലക്കും മൂക്കിനും പരിക്കേൽപ്പിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്.. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വികരിക്കണമെന്നത് ആവശ്യപ്പെടുകയാണ്.

പരിക്കേറ്റ ഷാഫി പറമ്പിൽ എം.പി.ചോര വാർന്ന് നിൽക്കുമ്പോഴും പോലിസ് ലാത്തി വീശിയിട്ടല്ല പരിക്ക് പറ്റിയത് എന്ന് പത്രക്കാരെ മുമ്പിൽ പച്ചക്കള്ളം പറഞ്ഞ എസ് 'പിയെയും പോലിസിനെയും 

എങ്ങിനെയാണ് ക്രമ സമാധാന പാലകരായി കാണാൻ കഴിയുക..

ഇത്രയൊക്കെ ചെയ്തിട്ടും ഒരു ജന പ്രതിനിധിയോട് ഇങ്ങനെ പരിക്കേറ്റതിനെപ്പോലുംഷോ ഓഫ് രാഷട്രിയം എന്ന് വിളിച്ച് പറഞ്ഞ ഉത്തരവാദിത്വപ്പെട്ട ഡി.വൈ.എഫ്.ഐ. നേതാക്കൾ ഉൾപ്പടെയുള്ള ഇടത് പ്രൊഫൈലുകളും നേതാക്കളും കേരളീയ സമൂഹത്തിന് നാണക്കേടാണ്.

മൂന്ന് മണിക്കൂർ ശാസ്ത്രകിയ കഴിഞ്ഞ് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നിരിക്കുന്നു 

ഇത്തരം വാദങ്ങൾ ഉന്നയിച്ചവർ ക് ഇപ്പോൾഎന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണം.


തങ്ങൾക്കെതിരെ ഒരു വിമർശനം പോലും കേൾക്കാൻ സഹിഷ്ണുതയില്ലാത്തവരാണ് ഇത്തരം ദുരാരോപണങ്ങൾ ഉന്നയിക്കുന്നത്.

ജനാധിപത്യ പരമായി ഇത്തരം അധമത്വത്തിനെതിരെ ജനങ്ങൾ തെരഞ്ഞെടുപ്പിലുടെ അവരുടെ പ്രതിഷേധം അറിയിക്കുമ്പോൾ അതുപോലും ഉൾക്കൊള്ളാനാവാത്ത വർ ജനാധിപത്യത്തെ ഫാസിസത്തിലൂടെ അട്ടിമറിക്കാമെന്നാണ് വിചാരിക്കുന്നതെങ്കിൽ

ഇതെല്ലാം നോക്കി നിൽക്കുന്ന പൊതുസമൂഹം ഇവിടെയുണ്ടെന്നും കാലം ഒന്നിനും മറുപടി പറയിയ്ക്കാതെ പോയിട്ടില്ലെന്നത് ഓർക്കുന്നത് നല്ലതാണ്.

 ആഷിക് ചെലവൂർ

ദേശീയ വൈ. പ്രസിഡണ്ട്

മുസ്ലിം യൂത്ത് ലീഗ്

Follow us on :

More in Related News