Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പിള്ളിച്ചിറ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ഞായറാഴ്ച , വിഗ്രഹ ഘോഷയാത്ര നടത്തി

01 Mar 2025 16:42 IST

Kodakareeyam Reporter

Share News :


കോടാലി: പെരുമ്പിള്ളിച്ചിറ നരസിംഹസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകാര്‍മം ഞായറാഴ്ച നടക്കും. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങള്‍ മുരിക്കുങ്ങല്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് താലത്തിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഘോഷയാത്രയായി പെരുമ്പിള്ളിച്ചിറ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ ക്ഷേത്രം സ്ഥപതി ജിതേഷ് കൊടകര, ക്ഷേത്ര ശില്പി ബാബു ശങ്കര്‍ മേലൂര്‍, വിഗ്രഹം നിര്‍മി്ച്ച ശില്പി സുദേവന്‍ ഒറ്റപ്പാലം, യുവകലാകാരന്‍ നികേഷ് കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ക്ഷേത്രസമിതി പ്രസിഡന്‍ര് അജിത്ത്കുമാര്‍ കുറുവത്ത്, സെക്രട്ടരി ഗിരിജ സദാനന്ദന്‍, ട്രഷറര്‍ പ്രകാശന്‍ ഒലുക്കൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ 7.30നും ഒമ്പതിനും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മുന്‍ ശബരിമല മേല്‍ശാന്തിയും ക്ഷേത്രം  തന്ത്രിയുമായ അഴകത്ത് മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍  പ്രതിഷ്ഠ നടക്കും. ഗണപതി, ശാസ്താവ്,വനദുര്‍ഗ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും ഇതോടൊപ്പം നടക്കും.


Follow us on :

More in Related News