Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനഞ്ചാമത് ഒമാൻ പ്രവാസി സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു

19 Nov 2025 19:23 IST

ENLIGHT MEDIA OMAN

Share News :

മസ്ക്കറ്റ്: പതിനഞ്ചാമത് ഒമാൻ പ്രവാസി സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു. ജനുവരി 9ന് മസ്ക്കറ്റ് ബൗഷറിൽ നടക്കുന്ന കലാലയം സാസ്കാരിക വേദി പതിനഞ്ചാമത് എഡിഷന്‍ നാഷനല്‍ സാഹിത്യോത്സവിനുള്ള സ്വാഗതസംഘം രൂപീകരണം ഗുബ്ര അൽഹുദ ഹാളിൽ നടന്നു.

ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ വിഎം ഷരീഫ് സഅദി മഞ്ഞപ്പറ്റയുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷനൽ പ്രസിഡന്റ് മുസ്തഫ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. മുൻ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻഎം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സാഹിത്യോത്സവ് സന്ദേശപ്രഭാഷണം നടത്തി. ഐ സി എഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട്, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി അബാദ് ചെറൂപ്പ എന്നിവർ സംസാരിച്ചു. അർഷദ് മുക്കോളി സ്വാഗതവും ശിഹാബ് കാപ്പാട് നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികള്‍: സാഖിബ് തങ്ങൾ (ചെയർമാൻ), നിയാസ് കെ അബു (ജനറൽ കൺവീനർ), നിസാർ തലശേരി (കോഡിനേറ്റർ), നിഷാദ് ഗുബ്ര, ഡോ. സാഹിർ, ഉസ്മാൻ സഖാഫി വയനാട് (വൈസ് ചെയർമാൻമാർ), അജ്മൽ മാമ്പ്ര, ഖാരിജത്, ഷക്കീർ മാസ്റ്റർ (ജോയിൻ കൺവീനേഴ്സ്), റഫീഖ് എർമാളം, ഹനീഷ് ഗുബ്ര, മുസ്തഫ ലുലു, ഷഫീക്ക് കായംകുളം (ഫിനാൻസ്).

Follow us on :

More in Related News