Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 08:38 IST
Share News :
മുക്കം : കഴിഞ്ഞ ഞായറാഴ്ച പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട കച്ചേരിപ്പടി സ്വദേശി അലൻ അഷറഫ് (16) ൻ്റെ മൃ തദ്ദേഹം പോസ്റ്റ് മോർട്ടനടപടികൾക്ക് ശേഷം ഖബറടക്കി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച്ച രാത്രി വെള്ളുവങ്ങാട് പഴയ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കിയത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പതങ്കയത്തും പരിസരങ്ങളിലുമായി അരിച്ച് പെറുക്കി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് പെയ്ത കനത്ത മഴയും മലവെളള്ള പ്പാച്ചിലും തെരച്ചിലിന് വിനയായിരുന്നു.. ബുധനാഴ്ച രാവിലെ മുതൽ മുക്കം അഗ്നിരക്ഷാ സേനയും കോടഞ്ചേരി പോലീസും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ പത്തരയോടെ സിയാൽ ജല വൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമിന് സമീപം മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കരയ്ക്ക് എത്തിച്ച് തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്ലസ് വൺ വിദ്യാർത്ഥിയായ അലനടങ്ങുന്ന ആറംഗ സംഘം കഴിഞ്ഞ ഞായറാഴ്ചയാണ് പതങ്കയത്തെ വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനെത്തി അപകടത്തിൽപ്പെട്ടത്.
പിതാവ്: അഷ്റഫ് .മാതാവ്: നസ്റീന, സഹോദരൻ അമൽ.
Follow us on :
Tags:
More in Related News
Please select your location.