Mon Jul 28, 2025 2:54 PM 1ST

Location  

Sign In

ഇരുവഴിഞ്ഞി പ്പുഴയുടെ ഓളവും , തീരവും വർണ്ണാഭമാക്കിയ മുക്കം ഫെസ്റ്റിന് തിരശ്ശീല വീണു.

23 Feb 2025 14:16 IST

UNNICHEKKU .M

Share News :



എം. ഉണ്ണിച്ചേക്കു .


മുക്കം:ഇരുവഴിഞ്ഞി പ്പുഴയുടെ ഓളവും, തീരവും വർണ്ണാഭമാക്കി മുക്കം ഫെസ്റ്റിന് ഉജ്ജ്വല സമാപനമായി പതിനെട്ട് രാപ്പകലുകളിൽ കലയുടെ വർണ്ണ വസന്തം വിടർത്തിയും വിജ്ഞാന ത്തിൻ്റെ ജാലകൾ തുറന്നിട്ടുള്ള ഫെ സ്റ്റിന് ഞായറാഴ്ച്ച രാത്രിയോടെ കൊടിയിറങ്ങിയത്.. എം ബി എൽ, ജെ ആർ കെ എൻ കെ റിഷി എന്നിവരുടെ ഡി. ജെ യും അരങ്ങേറി. അവസാന ദിവസമായ ഇന്നും ഇരുവഴിഞ്ഞിയുടെ തീരങ്ങളിൽ ജന സാഗരം ഒഴുകുയായി. കൊച്ചു ഓളങ്ങളിൽ പോലും ഫെസ്റ്റിൻ്റെ പൊലിമയുടെ അനുരണം ആവേശമാക്കി കഴിഞ്ഞു. പതിനേഴ്രാപ്പകലുകൾ പിന്നിട്ടപ്പോൾ തന്നെ തൊണ്ണുറായിരത്തിലേറെ പേർ മേളയിലത്തിയതായി സംഘാടകർ പറഞ്ഞു. സമാപന ദിവസം ഒരു ലക്ഷത്തിൽ കവിയുമെന്നാണ് കണക്ക് കൂട്ടൽ. മത്തായി ചാക്കോ പഠന ഗവേഷണ കേ ന്ദ്രം സംഘടിപ്പിക്കുന്ന കെ എം സി.ടി മുക്കം മുക്കം ഫെസ്റ്റിൻ്റെ കഴിഞ്ഞ ദിവസങ്ങളിലെ കലാ സന്ധ്യകൾ എല്ലാം തന്നെ ഏറെ ശ്രദ്ധേയമായി. ലോക പ്രശസ്തരായ ഗായകൻമാരുടെ പ്രദേശിക കലാകാരന്മയുടെയുടെ വൈവിധ്യവുമായ ഒട്ടേറെ കലാവിരുന്നു o മുക്കം ഫെസ്റ്റിന് അക്ഷരാർത്ഥത്തിൽ ധന്യമാക്കി.. ശനിയാഴ്ച്ച രാത്രി പ്രശസ്ത ഗായകരായ  സലിമും ഫാമിലിയും സംഗീത വിരുന്ന് അരങ്ങേറിയപ്പോൾ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകി യെത്തിയത്.'അതേ സമയം സമാപനത്തിലും ജനസാഗരമായി .

സമാപന സമ്മേളനം എഎ റഹിം എം പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എഴുത്തുകാരൻെ ബെന്യാമിൻ മുഖ്യാതിഥിയായി. കെ.എം സി.ടി. സ്ഥാപനങ്ങളുടെ പുതിയ ബ്രോഷർ എ.എ റഹിം എം.പി ചടങ്ങിൽ പ്രകാശനം ചെയ്തു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ ടി.വിശ്വനാഥൻ,കേന്ദ്രം അംഗം വി. വസീഫ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭ ചെയർമാൻ പി.ടി ബാബു, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ഫെസ്റ്റ് ട്രഷററർ കെ.ടി ബിനു, എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വി.കെ. വിനോദ് സ്വാഗതവും, വർക്കിംങ്ങ് കൺവീനർ പി. പ്രശോഭ് കുമാർ നന്ദിയും പറഞ്ഞു.

ചിത്രം: മുക്കം ഫെസ്റ്റ് സമാപന സമ്മേളനം എഎ റഹിം എം.പി ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News