Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 08:02 IST
Share News :
മുണ്ടക്കയം: വായ് മൂടിക്കെട്ടി സംഗീതം ആലപിച്ച് അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി പുഞ്ചവയൽ സ്വദേശിയും സംഗീത അധ്യാപകനുമായ സി. ഇന്ദുചൂഢൻ. വായ് തുറക്കാതെ ഏറ്റവും കൂടുതൽ സമയം പാടിയ വ്യക്തി എന്ന നേട്ടത്തോടെയാണ് അദ്ദേഹം 'ടാലന്റ് റെക്കോർഡ് ബുക്കിൽ' ഇടംപിടിച്ചത്.
പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി. സ്കൂളിൽ വെച്ച് ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു ഈ വേറിട്ട പ്രകടനം. 2 മണിക്കൂർ 18 മിനിറ്റ് നീണ്ട പ്രകടനത്തിൽ 55 ഗാനങ്ങളാണ് ഇന്ദുചൂഢൻ ആലപിച്ചത്. രാവിലെ 10.44-ന് ഗണപതി സ്തുതിയോടെ ആരംഭിച്ച സംഗീതാലാപനം ഉച്ചയ്ക്ക് 12.48-ന് വന്ദേമാതരം പാടിയാണ് അവസാനിച്ചത്. ഇടവേളകളില്ലാതെയും വായ് തുറക്കാതെയുമുള്ള ഈ പ്രകടനം കാണികളെയും നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. എ.ജി.എം പാരാമെഡിക്കലിലെ ഗിരിജ ടീച്ചർ, സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ ടീച്ചർ, കീബോർഡ് ആർട്ടിസ്റ്റ് സുനിൽ പ്രയാഗ് എന്നിവർ ഔദ്യോഗിക നിരീക്ഷകരായി എത്തി റെക്കോർഡ് പ്രകടനം വിലയിരുത്തി.
Follow us on :
More in Related News
Please select your location.