Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 09:52 IST
Share News :
തിരൂരങ്ങാടി : മൂന്നിയൂർ മാസ്ക്ലബ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള സംഗീത ക്ലാസിന് തുടക്കം കുറിച്ചു. വാർഷിക പരിപാടി തിരൂരങ്ങാടി നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംഗീത ക്ലാസ് 30 വർഷമായി സംഗീതരംഗത്ത് പ്രവർത്തിക്കുന്ന കേരളാ സംസ്ഥാന ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും സ്കൂൾ കലോത്സവങ്ങളിൽ പരിശീലകയായും വിധികർത്താവുമായി അറിയപ്പെടുന്ന സുലൈഖാ ബഷീർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻറ് ഡോ: ടി.എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻ കുട്ടി , ടി.പി.രാധാകൃഷ്ണൻ, വി.പി. അഹമ്മത് കുട്ടി, അഷ്റഫ് തച്ചപ്പടിക്കൽ, പരപ്പനങ്ങാടി സബ്
ഇൻസ്പക്ടർ പരമേശ്വരൻ, ഓ.പി. മുനീർ. സാജിത ടീച്ചർ, രതീബ് പാറാക്കാവ് . കെ.കെ. റാഫി, റഷീദ് തിരൂരങ്ങാടി, ജയൻപാറക്കടവ്, സുരേഷ് ബാലേരി' എന്നിവർ സംസാരിച്ചു. മാസ് ക്ലബ്ബ് കലാകാരൻമാരുടെ ഇശൽ വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി. ക്ലബ്ബ് സെക്രട്ടറി വിനീഷ് കുന്നത്ത് പറമ്പ് സ്വാഗതവും മൊയ്തീൻ മൂന്നിയൂർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.