Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2025 15:42 IST
Share News :
മലപ്പുറം : മഴക്കാലാരംഭത്തിൽതന്നെ മലപ്പുറം ജില്ലയിലെ കൂരിയാട്ട് നിർമ്മാണത്തിലിരുന്ന ദേശീയപാത-66 ലെ മണ്ണിടിച്ചിൽ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും കേരളത്തിന്റെ ഭൂസ്വഭാവവും ഘടനയും പരിശോധിച്ച് താമസംവിനാ സുരക്ഷിതമായ ദേശീയപാതാ വികസനം കേരളത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി.പി. സുനീർ എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. ആവശ്യമായ മണ്ണ്പരിശോധനയോ പഠനമോ നടത്താതെയാണ് ദേശീയപാതാ അതോറിറ്റി കൂരിയാട്ട് എട്ട് മീറ്ററോളം ഉയരത്തിൽ മണ്ണ് നിക്ഷേപിച്ച് ദേശീയപാതാ നിർമ്മാണവുമായി മുന്നോട്ട് പോയതെന്നും മേൽപ്പാലമായിരുന്നു ഇത്തരം ഭൂപ്രദേശങ്ങളിൽ അനുയോജ്യമെന്നും അഭിപ്രായമുളളതായും തൃശ്ശൂർ, മലപ്പുറം ,കോഴിക്കോട് ,കാസർഗോഡ് ജില്ലകളിൽ വ്യാപകമായി ദേശീയപാതയിൽ വിളളലുകൾ ഉളളതായി അറിയുന്നതായും ,ഈ സാഹചര്യത്തിൽ സുരക്ഷാകാര്യങ്ങൾക്ക് മുൻഗണന നൽകി കേരളത്തിലെ ദേശീയപാതാ നിർമ്മാണം പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.