Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിനി മാസ്റ്റ് ലൈറ്റ് നാടിന് സര്‍പ്പിച്ചു

05 Feb 2025 23:01 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ ചക്കാലക്കല്‍ റോഡിന് സമീപം പുതുതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വീച്ച് ഓൺ കർമ്മം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടുപയോഗിച്ചാണ് മിനിമാസ് ലൈറ്റ് നാടിന് സമർപ്പിച്ചത്. ചടങ്ങിൽ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍, ആസൂത്രണ സമിതി അംഗങ്ങളായ എം.എ അസീസ്, കെ.മൊയ്തീന്‍കുട്ടി, വര്‍കിംഗ് ഗ്രൂപ്പ് അംഗങ്ങളായ സി.വി മുഹമ്മദ് ഹാജി, സി.കെ മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

Follow us on :

More in Related News