Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 20:28 IST
Share News :
ചാവക്കാട്:മുതുവട്ടൂർ ചെറ്റ്യാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ആഘോഷിച്ചു.പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായി.ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ഉണ്ടായി.ഇതേ സമയം വീരഭദ്ര സ്വാമിയുടെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് ഉണ്ടായി.നടയ്ക്കൽപറ സമർപ്പിക്കാൻ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.പട്ടുംതാലിയും സമർപ്പണവും നടന്നു.വൈകിട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷങ്ങൾ ക്ഷേത്രാങ്കണത്തിലെത്തി.കാവടി,തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ,വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി.രാത്രി തായമ്പക,ചെണ്ടമേളത്തോടെയുള്ള എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.