Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 23:37 IST
Share News :
വൈക്കം: കുടുംബശ്രീ ജില്ലാ മിഷൻ്റെയും നബാർഡിന്റെയും നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേളക്ക് തുടക്കമായി. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകരാണ് രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കാനായി മേളയിൽ എത്തിയത്. കുടുംബശ്രീകളുടെ വിവിധ യൂണിറ്റുകളുടെ സ്വാദിഷ്ടമായ വിഭവങ്ങളും തനതുൽപന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.ലൈവ് ഫുഡ് സ്റ്റാളുകളും ലൈവ് ജ്യൂസ് കൗണ്ടറുകളും സജ്ജീകരിച്ച് അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ബാലസഭകുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. കുടുംബശ്രീ സൂക്ഷ്‌മ സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്ന വിപണന മേളയും ഭക്ഷ്യ മേളയിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിന്ദു മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി അഭിലാഷ് കെ.ദിവാകർ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, നഗരസഭ കൗൺസിലർമാർ,കുടുംബശ്രീ ചെയർപേഴ്സൺമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.11 ന് മേള സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.