Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.എം.എസ് കോട്ടയം ജില്ലാ നേതൃയോഗം വൈക്കത്ത് നടത്തി.

01 Aug 2025 21:31 IST

santhosh sharma.v

Share News :

വൈക്കം: അപരവിദ്വേഷ നിലപാടുകൾക്കെതിര നാട് സാംസ്കാരിക പ്രതിരോധം തീർക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭജന ആശയങ്ങളും വെറുപ്പും സാമൂഹിക ജീവിതത്തെയും നാടിൻ്റെ മുന്നേറ്റങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്വേഷത്തിൻ്റെ ശക്തികൾ ഭയാനകമായി പെരുമാറുമ്പോൾ ഭരണകൂടവും നാടും പുലർത്തുന്ന നിസ്സംഗത ഫലത്തിൽ ഇത്തരം ശക്തികളുടെ പിന്തുണയായി മാറുകയാണെന്നും ഇതിനെ കരുതലോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം മനോജ് കൊട്ടാരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ, അസ്സി.സെക്രട്ടറി അഖിൽ.കെ.ദാമോദരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അജിത്ത് കല്ലറ, കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News