Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തീർപ്പാടം നൊച്ചി പ്പൊയിൽ വഴി ബസ് റൂട്ട് അനുവദിക്കണം

01 Oct 2026 20:16 IST

Koya kunnamangalam

Share News :

കുന്ദമംഗലം :പന്തീർപ്പാടംനൊച്ചിപ്പൊയിൽ വഴി ബസ് റൂട്ട് അനുവദിക്കണമെന്ന് സൗഹൃദം അയൽപക്ക വേദി ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.

 പാലനിൽക്കും കണ്ടി റോഡ് നവീകരിക്കണമെന്നും കുട്ടികൾക്ക് കളിസ്ഥലം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം എ റസാക്ക് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പാറപ്പുറത്ത് രാജൻ അധ്യക്ഷത വഹിച്ചു.ഗ്രാമശ്രേഷ്ഠ പുരസ്കാരം നേടിയ മുൻ എംഎൽഎ യു.സി രാമനെ യോഗത്തിൽ ആദരിച്ചു. സെക്രട്ടറി എം കെ.പ്രേമാനന്ദൻ റിപ്പോർട്ടും ട്രഷറർ സി രാധാകൃഷ്ണൻ വരവ് ചെലവും അവതരിപ്പിച്ചു. സിവിൽ പോലീസ് ഓഫീസർ വി.ടി ലിജിഷ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.പുതിയ ഭാരവാഹികളായി യുസി രാമൻ (മുഖ്യരക്ഷാധികാരി ),പി.രവീന്ദ്രൻ,പി.കെ.വേലായുധൻ,എ.കെ കോയ (രക്ഷാധികാരികൾ ),പാറപ്പുറത്ത് രാജൻ (പ്രസിഡണ്ട് ),എംകെ പ്രേമാനന്ദൻ (സെക്രട്ടറി) സി.രാധാകൃഷ്ണൻ (ട്രഷറർ), പി ബി.രാജേന്ദ്രൻ മാസ്റ്റർ,റഹ്മാൻ മറുവാട്ട്, എംസി രമാദേവി, (വൈസ് പ്രസിഡണ്ട് )കെ. ജയരാജൻ,ടി പ്രജീഷ്, കെ.റീജ (ജോ: സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു. എംകെ പ്രേമനന്ദൻ സ്വാഗതവും ഒ.മൈമൂന നന്ദിയും പറഞ്ഞു

Follow us on :

More in Related News