Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എൻ എം നവോത്ഥാന സമ്മേളനം ശനിയാഴ്‌ച കോഴിക്കോട്ട്

20 Feb 2025 12:33 IST

Enlight Media

Share News :

കോഴിക്കോട്: കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനം ശനിയാഴ്ച്‌ച വൈകിട്ട് 4.30 നു മുതലക്കുളം മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി മുതൽ മെയ് വരെ കേരളത്തിലെ നൂറ്റി മുപ്പത് മണ്ഡലങ്ങളിൽ നടക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കൂടിയാണ് കോഴിക്കോട്ട് നടക്കുന്നത്. "നവോത്ഥാനം പ്രവാചക മാതൃക" എന്ന പ്രമേയത്തിലാണ് നവോത്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത് കേരള മുസ്‌ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കുക. നവോത്ഥാന ആശയങ്ങളെ കീഴ്‌മേൽ മറിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനരാനയിക്കാനുള്ള ശ്രമങ്ങളെ തുറന്ന് കാണിക്കുക. ആത്മീയതയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും തുറന്ന് കാണിക്കുക എന്നതാണ് നവോത്ഥാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്. നവോത്ഥാനത്തിൻ്റെ മറവിൽ മത യൂക്തിവാദവും അതിവാദങ്ങളും പ്രചരിപ്പിക്കാനുള്ള നീക്കവും സമ്മേളനം തുറന്ന് കാണിക്കും. സമകാലിക വിഷയങ്ങളിൽ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ നയങ്ങളും നിലപാടുകളും സമ്മേളനം ചർച്ച ചെയ്യുമെന്നും കെ എൻ എം ഭാരവാഹികൾ അറിയിച്ചു.


കെ എൻ എം പ്രസിഡൻ്റ് ടി പി അബ്ദുല്ലകോയ മദനി നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എൻ എം ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിക്കും പി കെ അഹ്മദ് , നൂർ മുഹമ്മദ് നൂർഷ, പ്രൊഫ. എൻ വി അബ്ദുറഹ്മാൻ, സുഹ്‌ഫി ഇമ്രാൻ എന്നിവർ പ്രസംഗിക്കും

ഡോ ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി, എം സ്വലാഹുദ്ദീൻ മദനി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, ശരീഫ് മേലെതിൽ, അൻസാർ നന്മണ്ട എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ

എം ടി അബ്ദുസമദ് സുല്ലമി (കെ എൻ എം സെക്രട്ടറി),എ അസ്‌ഗർ അലി (കെ എൻ എം സെക്രട്ടറി),ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി (കെ എൻ എം സെക്രട്ടറി). വളപ്പിൽ. അബ്ദുൽ സലാം (കെ എൻ എം ജില്ലാ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

Follow us on :