Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാഞ്ജലി ശ്രദ്ധേയമായി

06 Dec 2024 22:29 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വജ്രജൂബിലി ക്ലസ്റ്റർ കലാപ്രതിഭകളുടേയും പഠിതാക്കളുടെയും സംഗമമായ കലാഞ്ജലി ശ്രദ്ധേയമായി .

ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നടന്ന സംഗമം കർണാടക സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്ര പ്രസാദ് അധ്യക്ഷയായി . വൈകിട്ട് ചേർന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി ബാബു അധ്യക്ഷനായി . ചലച്ചിത്രഗാന രചയിതാവ് വിദ്യാധരൻ മുഖ്യാതിഥിയായി . കലാപ്രതിഭകളെ കുഞ്ചൻ സ്മാരകം സെക്രട്ടറി എൻ എം നാരായണൻ നമ്പൂതിരി ആദരിച്ചു .

Follow us on :

More in Related News