Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 13:33 IST
Share News :
ഇറ്റാലിയൻ സൂപ്പർ കോപ്പ എ സി മിലാന്. ഫൈനലിൽ നാട്ടു വൈരികളായ ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു.തിയോ ഹെർണാണ്ടസ് (52),പുലിസിച് (80),അബ്രഹാം (90) എന്നിവർ വിജയികളുടെ ഗോൾ നേടി. ലൗടാറോ (45), ടറെമി (47) എന്നിവർ ഇന്ററിന്റെ ഗോളുകൾ നേടി.
പതിവ് പോലെ ചൂടും ചൂരും നിറഞ്ഞ മിലാൻ നാട്ടങ്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ആദ്യ പകുതിയിൽ അല്പം മുൻതൂക്കം ഇന്ററിനായിരുന്നു. അത് അവർ കളിക്കളത്തിൽ കാണിക്കുകയും ചെയ്തു. ഇടവേളക്ക് പിരിയുമ്പോൾ ഇന്റർ ഒരു ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്റർ വീണ്ടും ഗോൾ നേടി (2-0). എന്നാൽ, എ സി മിലാൻ രണ്ടാം ഗോൾ കുരുങ്ങി അഞ്ചു മിനിറ്റിനകം തന്നെ തിരിച്ചടിച്ച് മൽസരത്തിലേക്ക് മടങ്ങി വന്നു. പിന്നീട് ഇന്ററിന്റെ പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് എ സി മിലാൻ രണ്ടു ഗോളുകൾ കൂടി സ്കോർ ചെയ്ത് കപ്പിൽ മുത്തമിടുകയായിരുന്നു.
കുറച്ച് ദിവസം മുൻപ് എ സി മിലാന്റെ പുതിയ കോച്ച് ആയി ചുമതലയേറ്റ സെർജിയോ കോൺസെയ്കാവോയുടെ രണ്ടാം ജയവും ആദ്യ കിരീടവുമാണ് ഇത്. സൂപ്പർ കോപ്പ വിജയത്തിൽ ഇന്ററിനൊപ്പം എത്താനും എ സി മിലാനായി. ഇരു ടീമുകളും എട്ട് സൂപ്പർ കപ്പ് കിരീടം നേടിയിട്ടുണ്ട്. അഞ്ചു തവണ റണ്ണർ അപ്പും.
Follow us on :
Tags:
More in Related News
Please select your location.