Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു : പുതിയ ഫിക്സ്ചർ ഉടൻ പ്രഖ്യാപിക്കും

09 May 2025 15:55 IST

Enlight News Desk

Share News :

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടർന്ന് ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ഇന്നലെ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.


കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, ആരാധകർ എന്നിവരുടെ സുരക്ഷിയിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടൂർണമെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തീരുമാനം.

മെയ് 25 ന് കൊൽക്കത്തയിൽ അവസാനിക്കേണ്ടിയിരുന്ന സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സംമ്പന്ധിച്ച ഷെഡ്യൂൾ ഉടൻ തീരുമാനിക്കു.

മെയ് 8 ന് ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ജമ്മുവിലും പത്താൻകോട്ടിലും വ്യോമാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ചിരുന്നു . 

Follow us on :

More in Related News