Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് , ശിവരാത്രി ചടങ്ങുകളിൽ ക്രമ വിരുദ്ധ പ്രവർത്തനങ്ങൾ ; ഉപദേശക സമിതിയിൽ നിന്നും നാല് പേർ രാജിവച്ചു.

04 Aug 2025 23:15 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തപ്പൻ ചിറപ്പ് , ശിവരാത്രി ചടങ്ങുകളിൽ ക്രമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ആക്ഷേപം ഉന്നയിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നും 4 പേർ രാജിവച്ചു. ആർ . കെ.ബിനോജി, സി.വി. സിജു, ഉഷാ നായർ , എസ്. ആനന്ദകുമാർ എന്നീ അംഗങ്ങളാണ് രാജിവെച്ചത്. ഇത് സംബന്ധിച്ച് രാജിക്കത്ത് ബന്ധപ്പെട്ട അധികൃതർക്ക് നല്കി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2024 നടന്ന വൈക്കത്തപ്പൻ ചിറപ്പ് , ശിവരാത്രി ചടങ്ങുകളിൽ ക്രമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് അംഗങ്ങൾ പറയുന്നു. 13 അംഗ ഉപദേശക സമിതിയിൽ നിലവിൽ 11 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 4 പേരാണ് രാജി നല്കിയിരിക്കുന്നത്.

2023 ആഗസ്റ്റ് 8 നാണ് ഉപദേശക സമിതി നിലവിൽ വന്നത്. അതെ സമയം

രാജിവച്ച അംഗങ്ങളുടെ ആരോപണം വസ്തുത വിരുദ്ധമാണന്നും ചിറപ്പ്; 

ശിവാരാത്രി വരവു ചെലവു കണക്കുകൾ യഥാസമയം കമ്മറ്റി പാസാക്കി ബന്ധപ്പെട്ട ദേവസ്വം അധികൃതരെ എല്പിച്ചതായും ഉപദേശക സമിതി പ്രസിഡൻ്റ് പി.വി. നാരായണൻ നായർ പറഞ്ഞു.

Follow us on :

More in Related News