Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2025 08:16 IST
Share News :
കൊച്ചി: എറണാകുളം നഗരത്തിൽ തീപിടുത്തം. നോർത്ത് ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.ഉപയോഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്.
വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. സമീപത്തായി രണ്ട് ഫ്ലാറ്റുകളും ഒരു വീടുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കയുണ്ടാക്കിയിരുന്നു.
ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Follow us on :
Tags:
Please select your location.