Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 21:08 IST
Share News :
വൈക്കം: വെച്ചൂർ പഞ്ചായത്തിന്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ
പരിസ്ഥിതിവാരാഘോഷം സംഘടിപ്പിച്ചു.
അച്ചിനകം സെൻ്റ് ജോർജ്ജ് എൽപി സ്കൂളില്‍ നടന്ന പരിപാടിയിൽ വെച്ചൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ഷൈലകുമാർ വൃക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലിഡ ജേക്കബ് പരിസ്ഥിതി ദിന പ്രമേയം "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ് നയിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്,ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ മണിലാല്‍, സ്കൂൾ ഹെഡ്മാസ്റ്റർ റാൽഫി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, സ്വപ്ന,ആൻസി, പി ടി എ പ്രസിഡന്റ് വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഇടയാഴം സെന്റ് മേരീസ് എല്‍.പി എസ്, സെന്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂള്‍, ഡി വി എച്ച് എസ് എസ്, പുത്തനൻ പാലം എന്നീ സ്കൂളിൽ വൃക്ഷതൈ നടീലും ബോധവൽക്കരണ ക്ലാസ്സുകളും നടത്തി.
Follow us on :
Tags:
More in Related News
Please select your location.