Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പിള്ളിച്ചിറ നരസിംഹസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ കര്‍മം ഞായറാഴ്ച

27 Feb 2025 20:19 IST

Kodakareeyam Reporter

Share News :

മുരിക്കിങ്ങല്‍ പെരുമ്പിള്ളിച്ചിറ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഫെബ്രുവരി 28,മാര്‍ച്ച് 1, 2 തിയ്യതികളിലായി നരസിംഹ സ്വാമിയുടെയും, ഗണപതി, ശാസ്താവ്,വനദുര്‍ഗ എന്നീ ഉപദേവതകളുടെയും പ്രതിഷ്ഠ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഫെബ്രുവി 28 ന് രാവിലെ ഗണപതി ഹോമം, തിലഹോമം, സായൂജ്യപൂജ, കാല്‍ കഴുകിച്ചൂട്ട്, വൈകിട്ട് ആചാര്യവരണം, ബിംബ പരിഗ്രഹം, ജലാധിവാസം, സ്ഥലശുദ്ധി, പത്മോലേഖനം എന്നിവയും. മാര്‍ച്ച് ഒന്ന് ശനിയാഴ്ച്ച രാവിലെ 

കുംഭേശകര്‍ക്കരി കലശപൂജ, ശയ്യാവിദ്വേശ്വര കലശപൂജ, നിദ്രാ കലശപൂജ, ശിരസ്ഥാന കുണ്ഡത്തില്‍ അഗ്‌നിജ്വലനം ജലോദ്ധാരം, ബിംബം ശയ്യയിലേക്ക് എഴുന്നുള്ളിക്കല്‍ എന്നിവയും വൈകിട്ട് പ്രാസാദപരിഗ്രഹം, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തു, കലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, ശിരസ്തത്വഹോമം മണ്ഡലപൂജ, ധ്വാനാധിവാസം, ഗോദോഹനം, അധിവാസ പൂജ എന്നിവയും നടക്കും.

ഞായറാഴ്ച രാവിലെ 7.30 മുതല്‍ 9 മണി വരെയുള്ള ഉത്രട്ടാതി നക്ഷത്രം മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. നിത്യപൂജ, പ്രാര്‍ത്ഥന, ദക്ഷിണ, അന്നദാനം, വൈകീട്ട് 6 ന് ദീപാരാധന, തുടര്‍ന്ന് ശിങ്കാരിമേളം എന്നിവ ഉണ്ടും . ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മംഗലത്ത് അഴകത്ത് മന ബ്രഹ്‌മശ്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കുഴിയേലി നഗര്‍ ണ്ണ് മന ബ്രഹ്‌മശ്രീ നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും. കൊടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ ഗിരിജ സദാനന്ദന്‍ ചൂളയ്ക്കല്‍, പ്രകാശന്‍ ഒലുക്കുരാന്‍,എം.കെ സുബ്രന്‍ ഒലുക്കൂരാന്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News