Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോണ്‍ഗ്രസ് ജയിച്ചുകയറിയത് എസ്ഡിപിഐയുടെ സഹായത്തോടെ...ഘടകക്ഷികളേക്കാള്‍ അക്ഷീണം പ്രവര്‍ത്തിച്ചതും എസ്ഡിപിഐ; പി സരിന്‍

24 Nov 2024 11:56 IST

Shafeek cn

Share News :

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചുകയറിയത് എസ്ഡിപിഐയുടെ സഹായത്തോടെയെന്ന ആരോപണം ആവര്‍ത്തിച്ച് ഡോ പി സരിന്‍. മതന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണെന്ന് പി സരിന്‍ പറഞ്ഞു. 'എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ 20,000ല്‍ അധികം വോട്ടിന്റെ വ്യത്യാസമാണുള്ളത്. ഇത് എങ്ങനെ വന്നു എന്ന് രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് മനസിലാവും. മതന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണ്. യുഡിഎഫിന്റെ ഘടകകക്ഷികളെക്കാള്‍ അക്ഷീണം പ്രവര്‍ത്തിച്ചതും അവര്‍തന്നെ. 


മതേതര കേരളത്തില്‍ എസ്ഡിപിഐയ്ക്ക് വളരാന്‍ കഴിയില്ല. വര്‍ഗീയ വിളവെടുപ്പിന് അവര്‍ക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. അതിന് കോണ്‍ഗ്രസാണ് നല്ലതെന്നും സരിന്‍ പറഞ്ഞു. എസ്ഡിപിഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോണ്‍ഗ്രസ് കയറൂരി വിടുന്നുവെന്നും വീടുകള്‍ കയറാനും പള്ളിയില്‍ കയറിനിരങ്ങാനും കോണ്‍ഗ്രസ് അവരെ അനുവദിക്കുന്നുവെന്നും സരിന്‍ ആരോപിച്ചു. എ കെ ബാലന്റെ 'തിളങ്ങുന്ന നക്ഷത്രം'പരാമര്‍ശത്തില്‍ സന്തോഷമെന്നും സരിന്‍ പറഞ്ഞു. ഇടതുപക്ഷത്ത് നിരവധി നക്ഷത്രങ്ങളുണ്ട്. ജനങ്ങള്‍ നെഞ്ചേറ്റുമ്പോള്‍ ചിലര്‍ നഷത്രങ്ങളായി മാറുന്നു. ബാലന്‍ മുതല്‍ പിണറായി വിജയന്‍ വരെ നഷത്രങ്ങളായത് ജനങ്ങള്‍ക്കിടയിലെ പ്രവത്തനം കൊണ്ടെന്നും പാര്‍ലമെന്ററി രംഗത്ത് മാത്രമല്ല ഇടതുപക്ഷത്തെ നക്ഷത്രങ്ങള്‍ ശോഭിക്കുകയെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.


Follow us on :

More in Related News