Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 12:41 IST
Share News :
പുഷ്പ 2ന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തീയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറ് സംഭവിച്ചതായി തെലങ്കാന ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. തിക്കിലും തിരക്കിലുംപ്പെട്ട് ബോധം കെട്ടു വീണ എട്ടു വയസ്സുകാരന്‍ ശ്രീ തേജിന് കുറെ സമയത്തേക്ക് ശ്വാസം കിട്ടാതിരുന്നതാണ് തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് ഇടയാക്കിയത്. കുട്ടിക്ക് ദീര്‍ഘ കാല ചികിത്സ വേണ്ടിവരുമെന്നും ഹൈദരാബാദിലെ കിംസ് കഡില്‍സ് ഹോസ്പിറ്റല്‍ ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
ശ്രീതേജിന്റെ ശ്വാസോച്ഛ്വാസം സുഗമമാക്കുന്നതിനായി ശ്വാസനാളത്തിലേക്ക് ശസ്ത്രക്രിയയിലൂടെ ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 4 ന് ഓക്‌സിജന്‍ ലെവല്‍ കുറവും ക്രമരഹിതമായ ശ്വസനവുമായ അവസ്ഥയിലായിരുന്നു കുട്ടിയെ കൊണ്ടുവന്നതെന്ന് ആശുപത്രി പ്രസ്താവനയില്‍ പറയുന്നു.
ഡിസംബര്‍ 4 ന് പുഷ്പ 2 വിന്റെ നായകനായ അല്ലു അര്‍ജുന്‍ പങ്കെടുത്ത പ്രീമിയര്‍ ഷോയ്ക്കിടെയാണ് സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലുംപ്പെട്ട് ശ്രീതേജിന്റെ അമ്മ രേവതി ശ്വാസം മുട്ടി മരിക്കുന്നത്. നടനെ കാണാന്‍ വന്‍ ജനക്കൂട്ടം തിയേറ്ററിലേക്ക് തിക്കിക്കയറുകയായിരുന്നു. സംഭവത്തില്‍ തിയേറ്റര്‍ മാനേജ്മെന്റിനും അല്ലു അര്‍ജുനും സംഘത്തിനുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നുവെങ്കിലും തെലങ്കാന ഹൈക്കോടതി നടന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.