Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2025 15:46 IST
Share News :
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ബുധനാഴ്ച (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10ന് കളക്‌ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറും. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ചുമതല നിർവഹിച്ചുവരികയായിരുന്നു ചേതൻ കുമാർ മീണ. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. ജയ്പൂരിലെ മഹാരാജാ കോളജിൽ നിന്ന് ബി.എസ്.സി. മാത്സ് പഠനശേഷം ഇൻകം ടാക്സ് ഓഫീസറായി ഡൽഹിയിൽ ജോലി നോക്കുന്ന സമയത്താണ് ഐ.എ.എസ്. പരിശീലനത്തിനു ചേർന്ന് ആദ്യശ്രമത്തിൽ തന്നെ വിജയിക്കുന്നത്. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജല ഗതാഗത വകുപ്പ് ഡയറക്ടറായാണ് നിലവിലെ കളക്ടർ ജോൺ വി. സാമുവലിന് മാറ്റം. 2015 ഐ.എ.എസ്. ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി. സാമുവൽ. പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ, ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.