Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 19:01 IST
Share News :
ചാവക്കാട്:2025 ഏപ്രിൽ 8 മുതൽ 11 വരെ കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാട് നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ.ലോങ്ങ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ എം.എൻ.അർഷാദ്,ഹൈജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടി.എ.ലുബാബ്,വനിതാ ഷട്ടിൽ ബാഡ്മിന്റണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വരദ സ്കന്ദകുമാർ എന്നിവരെ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അനുമോദിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക്,സ്ഥിരസമിതി അധ്യക്ഷന്മാർ,കൗൺസിലർമാർ,നഗരസഭ സെക്രട്ടറി എം.എസ്.ആകാശ്,നഗരസഭ ഉദ്യോഗസ്ഥർ,നഗരസഭ യൂത്ത് കോഡിനേറ്റർ കെ.യു.ജാബിർ എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.