Mon Jul 28, 2025 2:41 PM 1ST
Location
Sign In
21 Mar 2025 07:06 IST
Share News :
മുക്കം: 300 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഈസ്റ്റ് ബംഗാൾ മുർഷിദാബാദ് ജില്ലക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ബിജയ് മണ്ഡലിനെയാണ് (28 ) മാവൂർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി മാവൂർ പൊലീസ് നടത്തിയ പരിശോധനയിൽ മാവൂർ കൂളിമാട് റോഡിൽ അമീൻ ബിൽഡിങ്ങിന് സമീപംവെച്ചാണ് പിടികൂടിയത്. സമീപ ദിവസങ്ങളിലായി മാവൂർ പൊലീസ് കഞ്ചാവ് വേട്ടകൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇൻസ്പെക്ടർ ഓഫ് പൊലീസ് പി. രാജേഷ്, എസ്.ഐ രമേഷ് ബാബു, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീഷ് ചെറുകുളത്തൂർ, എസ്.എസ്.സി.പി.ഒമാരായ റിജീഷ് ആവിലോറ, ദിലീപ്, ഹാരിസ്, സി.പി.ഒ ഷറഫലി, ഹോം ഗാർഡ് ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
മെഡിക്കൽ കോളേജ് സബ് ഡിവിഷനിൽ അസി: കമ്മീഷണർ ഉമേഷിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
Follow us on :
Tags:
More in Related News
Please select your location.