Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവണി അവിട്ടം ആഘോഷിച്ച് വൈക്കത്ത് ബ്രാഹ്മണ സമൂഹങ്ങൾ ; വൈക്കം, വടയാർ സമൂഹങ്ങളുടെ നേതൃത്വത്തിൽ വിശേഷാൽ ഹോമവും പൂജകളും നടന്നു.

09 Aug 2025 18:48 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം സമൂഹവും വടയാർ സമൂഹവും ആവണി അവിട്ടം ആഘോഷിച്ചു. കാമോ കർ ഷീത് ജപം, സമിദാ ദാനം, ബ്രഹ്മയജ്ഞ - ശാക്ത്യാ ഷാഢ സൂത്രവിശേഷാൽതർപ്പണ - യജ്നോ പാവീതധാരണ - ഹോമ വേദാരംഭം എന്നിവ നടന്നു. വടയാർ സമൂഹത്തിൽ നടന്ന ചടങ്ങുകൾക്ക് തൃപ്പൂണിത്തുറ ശ്രീരാമ വാദ്ധ്യാർ കാർമ്മികത്വം വഹിച്ചു. പ്രസിഡൻ്റ് എം. ഈശ്വരയ്യർ, വൈസ് പ്രസിഡൻ്റ് ഡോ.എം.പി. ശർമ്മ, സെക്രട്ടറി എൻ. ലക്ഷ്മണയ്യർ, ട്രഷറർ എസ്. കൃഷ്ണൻ , ബി.ഗണേഷ്, ബാലസുബ്രഹ്മണ്യം, ശിവസുബ്രമണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേക്കുളത്തിലും വ്യാഘ്രപാദത്തറക്കു സമീപവുമായി നടത്തിയ തർപ്പണ ചടങ്ങിന് കോട്ടയം ശങ്കര വാദ്ധ്യാർ ആചാര്യനായി. സമൂഹത്തിൽ വിശേഷാൽ ഹോമവും പൂജകളും സംവിധാ ദാനവും നടന്നു.

ചടങ്ങിന് സമൂഹം പ്രസിഡൻ്റ് പി. ബാലചന്ദ്രൻ , സെക്രട്ടറി കെ. സി. കൃഷ്ണ മൂർത്തി , ബാലു സ്വാമി കണിച്ചേരിൽ, ഗോപാലകൃഷ്ണയ്യർ ഇരുമ്പുഴിക്കുന്നു മഠം എന്നിവർനേതൃത്വം നല്കി.

Follow us on :

More in Related News