Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേക്കാട് ആദ്യ നാമനിർദ്ദേശപത്രിക സമർപ്പിച്ചു ബിജെപി സ്ഥാനാർത്ഥി

18 Nov 2025 20:45 IST

MUKUNDAN

Share News :

വടക്കേക്കാട്:പഞ്ചായത്തിൽ 9-ആം വാർഡ് ബിജെപി സ്ഥാനാർത്ഥി ടി.മുകുന്ദൻ നാമനിർദേശ പത്രിക സമർപ്പിച്ചു.പഞ്ചായത്തിലെ ആദ്യത്തെ നാമ നിർദ്ദേശ പത്രിക സമർപ്പണമാണ് ഇന്ന് നടന്നത്.പഞ്ചായത്ത് സെക്രട്ടറി നാമനിർദ്ദേശ പത്രിക സ്വീകരിച്ചു.ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയംപറമ്പിൽ,ജനറൽ സെക്രട്ടറി സുഭാഷ് വെങ്കളത്ത്,പ്രവീൺ കുന്നംമ്പഴത്ത്,വി.എം.ബാബു,കെ.ബി.സുരേഷ്,ധനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.അടുത്ത ദിവസങ്ങളിലായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും ബാക്കിയുള്ള ബിജെപി സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിക്കും.

Follow us on :

More in Related News