Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 13:28 IST
Share News :
തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. രഹസ്യപ്പട്ടിക വെളിപ്പെടുന്ന തരത്തിൽ എഐസിസി നിരീക്ഷകൻ മുകുൾവാസ്നികിന്റെ ഫോട്ടോ അടക്കമാണ് പുറത്ത് വന്നത്. അദേഹം അറിയാതെയാണ് ചിത്രം പകർത്തിയത്. എന്നിരുന്നാലും എം എൽ എ മാരുമായി എഐസിസി നിരീക്ഷകർക്ക് നടത്തിയ ചർച്ചയുടെ വിവരങ്ങളാണ് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിൽ ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്.
കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ സി വേണുഗോപാലിനെ ആണ് പിന്തുണയ്ക്കുന്നത്. അഡ്വ. സജീവ് ജോസഫ്, അഡ്വ ടി. ഒ മോഹനന്‍, ഉഷ വിജയന്‍, ടി സിദ്ദിഖ് എന്നിവര്‍ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് പട്ടികയില്‍ കാണുന്നത്. ഐ സി ബാലകൃഷ്ണന്‍ കെസിയേയും ചെന്നിത്തലയേയും പിന്തുണയ്ക്കുന്നതായാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് പുറത്തുവന്ന രേഖ തള്ളാതെ സന്ദീപ് വാര്യർ രംഗത്ത്.
മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ലെന്നും, ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്, കോൺഗ്രസ് ജനാധിപത്യ പാർട്ടിയായതിനാൽ എംഎല്‍എ മാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക.
ഇതെല്ലാം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും, മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മാത്യു കുഴല്‍നാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാറുണ്ട്. അതുകണ്ട് ചിലര്‍ക്ക് വിഷമം തോന്നിയിട്ട് ഉണ്ടാകുമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും, പുറത്ത് വന്ന രേഖയെക്കുറിച്ച് അറിയില്ലെന്നായിരുന്നു
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണം
Follow us on :
Tags:
More in Related News
Please select your location.