Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 12:26 IST
Share News :
മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെ ആണ് ജാമ്യം.
50000 രൂപയുടെ 2 ആൾ ജാമ്യവും , പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂർ എൻ ഐഎ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറഞ്ഞത്.
മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. വാദം പൂർത്തിയായതോടെയാണ് കേസിന് ഇന്ന് വിധി പറഞ്ഞത്.
Follow us on :
Tags:
More in Related News
Please select your location.