Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ വർക്കേഴ്സ് യൂണിയൻ രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈക്കത്ത് ധർണ്ണ നടത്തി.

07 Feb 2025 14:43 IST

santhosh sharma.v

Share News :

വൈക്കം: ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു തിരുവനന്തപുരത്ത് നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈക്കം താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

ഹോണറേറിയംവർദ്ധിപ്പിക്കുക,ഉപാധികൾ ഇല്ലാതെ നൽകുക, മാസം മാസം കൃത്യമായി വേതനം നൽകുക,ശൈലിക്ക് തീരുമാനിച്ച വേതനം നൽകുക. ശൈലി സർവ്വേയിൽ നിന്നും ഒ ടി പി സംവിധാനം എടുത്തു കളയുക

ആശവർക്കറന്മാരുടെ പ്രവർത്തി സംബന്ധിച്ച് തീരുമാനിച്ച സർക്കുലർ ഇറക്കുക, ഉദ്യോഗസ്ഥരുടെ താൽപര്യം അനുസരിച്ച് സർവ്വേയും സർക്കുലറും ഇറക്കുന്നത് അവസാനിപ്പിക്കുക, പെൻഷൻ പ്രായം നിശ്ചയിച്ച അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിക്ഷേധ സമരം സിഐടിയു ഏരിയാ കമ്മറ്റി അംഗം മഞ്ജു ജലജൻ ഉദ്ഘാടനം ചെയ്തു. ആശാവർക്കേഴ്സ് യുണിയൻ സെക്രട്ടറി ഉഷ റെജി,മിനി, ഷമീല തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News