Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂര്‍ മാലിന്യമുക്തപഞ്ചായത്താകുന്നു, പ്രഖ്യാപനം 22ന്

08 Mar 2025 19:29 IST

Kodakareeyam Reporter

Share News :



:ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ ആളൂരിനെ ഈ മാസം 22ന് മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംയുക്തയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ ആര്‍ ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു.ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു,അഡ്വ. എം. എസ്. വിനയന്‍,ദിപിന്‍ പാപ്പച്ചന്‍, ഷൈനി തിലകന്‍എന്നിവര്‍ സംസാരിച്ചു. മാലിന്യമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വാര്‍ഡ് ശുചിത്വ പ്രഖ്യാപനം നടത്തുവാന്‍ യോഗം തീരുമാനിച്ചു. അങ്ങാടികള്‍ സൗന്ദര്യവത്കരിക്കാനും സന്ദേശയാത്ര ,ചുമര്‍ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുവാനും തീരുമാനമുണ്ടായി. പഞ്ചായത്തംഗങ്ങള്‍ , സി.ഡി.എസ് അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടന ,വിവിധ ക്ലബ്ബുകള്‍, പെന്‍ഷണേഴ്‌സ് പ്രതിനിധികള്‍, അധ്യാപകര്‍, ബാങ്ക് പ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Follow us on :

More in Related News