Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അലഹബാദ് ഹൈക്കോടതി ഉത്തരവ്; യുപിയില്‍ ജഡ്ജിമാർക്ക് കൂട്ട സ്ഥലംമാറ്റം

31 Mar 2025 17:38 IST

Jithu Vijay

Share News :

അലഹബാദ് : അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 582 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ രാജീവ് ഭാരതി വിജ്ഞാപനമിറക്കി. 236 അഡീഷണല്‍ ജില്ലാ- സെഷന്‍സ് ജഡ്ജിമാര്‍, 207 സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജിമാര്‍, 139 ജൂനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജിമാര്‍ എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാണ് നടപടി. ഗ്യാൻവാപി വിധിയിൽ വിവാദത്തിലായ ജസ്റ്റി . രവികുമാർ ദിവാകറും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

Follow us on :

More in Related News