Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹത്തിന്റെ കരുതലിൽ തലമുറകളുടെ സംഗമം; തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.

04 Aug 2025 14:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അവരുടെ ഓർമകളിൽ കഴിഞ്ഞു പോയ കാലത്തിന്റെ വാഗ്മയചിത്രങ്ങളും, സ്നേഹത്തിന്റെ കരുതലുമുണ്ടായിരുന്നു. എഴുനൂറ് കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛൻമാരും മുത്തശ്ശിമാരും ഒത്തുചേർന്ന് നടത്തിയ വയോജനദിനാചരണം തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ ചരിത്രത്തിൽ ഒരു പുതിയ അനുഭവമായി. മുത്തച്ഛൻമാരും മുത്തശ്ശിമാരും കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മുത്തം നൽകിയപ്പോൾ തലമുറ സംഗമത്തിനെത്തിയവർ സന്തോഷഭരിതരായി. യേശുവിൻ്റെ മുത്തശ്ശി, മുത്തച്ഛന്മാരായ വി. അന്ന,വി.ജോവാക്കിം എന്നിവരുടെ തിരുനാൾ വയോജന ദിനമായി ആചരിക്കാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ടായിരുന്നു മുത്തശ്ശി, മുത്തച്ഛന്മാരുടെ സംഗമം നടത്തിയത്.

കുട്ടികൾ തയാറാക്കിയ ആശംസാകാർഡുകൾ നൽകിയും, പ്രത്യേകം തയ്യാറാക്കിയ മാല അണിയിച്ചുമാണ് വയോജനങ്ങളെ പള്ളിയിലേക്ക് സ്വീകരിച്ചത്. സൺഡേ സ്കൂൾ വക സമ്മാനപൊതികളും നൽകി. ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ സംഗമം ഉത്ഘാടനം ചെയ്തു. അറിവും, അനുഭവവുമുള്ള വയോജനങ്ങളും, പുതിയ തലമുറയും ഒത്തു ചേർന്ന സംഗമം അവിസ്മരണീയ മുഹൂർത്തമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, ജോസ്റ്റിൻ ജോസ്, ജോബി കുമരന്തറ, പ്രൊഫ. ടോമി ജോസഫ് , കെ. സി. ചാക്കോ, എഞ്ചൽ മേരി സിബി തുടങ്ങിയവർ പ്രസംഗിച്ചു. സൺ‌ഡേ സ്ക്കൂൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ ചടങ്ങിന് അധ്യാപകരായ തോമസ് സ്കറിയ,ആനി ജോർജ്, ശില്പ സാജു തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News