Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 14:30 IST
Share News :
വൈക്കം: ആരോഗ്യമേഖലയിലെ ഗുരുതരമായ തകർച്ചയ്ക്ക് കാരണം ആരോഗ്യമേഖലയ്ക്ക് അനുവദിച്ച ബഡ്ജറ്റ് വിഹിതം ഭീമമായ രീതിയിൽ വെട്ടിക്കുറച്ചത് കൊണ്ടാണെന്നും ശസ്ത്രക്രീയാ ഉപകരണങ്ങളും ജീവൻ രക്ഷാമരുന്നുകളും മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെയുള്ള സർക്കാർ ആശുപത്രികളിൽ ലഭ്യമാകാതിരിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ സലിം അഭിപ്രായപ്പെട്ടു. ആശുപത്രികളോടുള്ള സർക്കാർ അനാസ്ഥയ്ക്കെതിരെയും ആരോഗ്യ വകുപ്പിലെ നിഷ്ക്രീയത്വത്തിനെതിരെയും
വൈക്കം നിയോജക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ ബഹുജന മാർച്ചിന് ശേഷം നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണക്കാരുടെ ജീവൻ വച്ച് വിലപേശുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സ്വകാര്യ മേഖലയുമായി കേരളത്തിലെ സി പി എം നേതൃത്വത്തിൻ്റെ അവിശുദ്ധമായ ഇടപാടുകൾ അന്വോഷിക്കണമെന്നും
ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി. ഡി ഉണ്ണി അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു, കെ പി സി സി അംഗം മോഹൻ ഡി. ബാബു, പി.വി പ്രസാദ്, ജയ് ജോൺ പേരയിൽ, അഡ്വ.പി.പി സിബിച്ചൻ, അബ്ദുൾ സലാം റാവുത്തർ, പ്രീതാ രാജേഷ്, പി.ടി സുബാഷ് ,വിജയമ്മ ബാബു, എൻ.സി തോമസ്, സോണി സണ്ണി, വി.ബിൻസ്, സീതു ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിക്ഷേധ ധർണ്ണയ്ക്ക് മുന്നോടിയായി ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ചിൽ ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, മഹിള, യൂത്ത് കോൺഗ്രസ്, പോഷക സംഘടനാ ഭാരവാഹികൾ അടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. താലൂക്ക് ആശുപത്രിക്ക് സമീപം വൈക്കം എസ് എച്ച് ഒ സുഖേഷ് എസ്സിൻ്റെ നേതൃത്വത്തിലുള്ള പോലീസ് മാർച്ച് തടഞ്ഞു. ഇതിനിടെ പോലീസും പ്രവർത്തകരുമായി ചെറിയ വാക്കേറ്റം നടന്നു. തുടർന്ന് നേതാക്കൾ ഇടപ്പെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
Follow us on :
Tags:
Please select your location.