Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരത്തെ വിറപ്പിക്കാൻ 34 ചാവേറുകള്‍, ഭീകരാക്രമണ ഭീഷണിയില്‍ മുംബയ്

05 Sep 2025 16:59 IST

Jithu Vijay

Share News :

മുംബയ് : മുംബൈയില്‍ ബോംബ് സ്ഫോടനമുണ്ടാകുമെന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ നഗരത്തില്‍ അതീവ ജാഗ്രത. 34 ചാവേറുകള്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കാന്‍ തയ്യാറായി നഗരത്തിലുണ്ടെന്നാണ് ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെല്‍പ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.


ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയതെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു. 14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും മനുഷ്യബോംബുകളുള്ള 34 കാറുകള്‍ ഉപയോഗിച്ച്‌ 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും, ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തില്‍ അവകാശപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.


എന്നാല്‍ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചാേ ഇതിനുപിന്നില്‍ ആരാണെന്നോ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. താനയിലെ ഒരു റെയില്‍വേസ്റ്റേഷൻ ബോംബുപയോഗിച്ച്‌ തകർക്കുമെന്ന് കഴിഞ്ഞദിവസം അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റുചെയ്തു.

Follow us on :

More in Related News