Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 03:53 IST
Share News :
റിയാദ്: ഖത്തറിന് ശേഷം ഗൾഫ് തീരദേശത്ത് വീണ്ടും ലോകകപ്പിന് പന്തുരുളും. സൗദി അറേബ്യ ഇനി വരാനിരിക്കുന്ന മാസ്‌മരികമായ ഫുട്ബോൾ ലഹരിയിലേക്ക്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി അറേബ്യക്ക് നൽകുന്ന ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ഫിഫ പ്രഖ്യാപനം വന്ന ചരിത്ര നിമിഷമായ ബുധനാഴ്‌ച വൈകീട്ട് 6.45ന് തന്നെ സൗദി ജനത ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആഗോള കായിക കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ യാത്രയിലെ നിർണായക നിമിഷമായിരുന്നു ഈ പ്രഖ്യാപനം.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ സൗദി അറേബ്യക്ക് എതിരാളിയില്ലായിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ക്രമീകരണങ്ങളും തയാറെടുപ്പുകളും ഓഫറുകളും തയാറാക്കി സൗദി അറേബ്യ സമർപ്പിച്ച ഫയലിന് 500 ൽ 419.8 റേറ്റിംഗ് ലഭിച്ചതായി ഫിഫ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആണ് സൗദി അറേബ്യ നേടിയത്. അഭൂതപൂർവമായ ചരിത്ര നേട്ടമാണിത്. 25 ടൂർണമെൻറുകൾ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോർഡ് പോയിൻറുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവും.
Follow us on :
Tags:
More in Related News
Please select your location.