Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 22:36 IST
Share News :
ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന്റെ ചരിത്ര വിജയത്തിന്റെ സന്തോഷത്തില്‍ ബിസിസിഐ സമ്മാനിക്കുക. ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ട്വിറ്ററിലൂടെയാണ് സമ്മാനത്തുകയുടെ വിവരം പുറത്ത് വിട്ടത്. ടൂര്‍ണമെന്റില്‍ മുഴുവന്‍ ഇന്ത്യന്‍ ടീം മികച്ച കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ താരങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
ലോക കിരീടം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് സമ്മാനത്തുകയായി ലഭിച്ചത് 20.42 കോടിയാണ്. ഇതാ ഇപ്പോള്‍ ബിസിസിഐയുടെ പ്രത്യേക പരിതോഷികവും. ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു
ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണ പരിപാടി ഒരുക്കാനും ബിസിസിഐ പദ്ധതിയിടുന്നുണ്ട്.
Follow us on :
Tags:
Please select your location.