Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 15:45 IST
Share News :
ചാലക്കുടി:
വയനാട് ചൂരൽമലയിലേയും മുണ്ടക്കലിലേയുംദുരിതമനുഭവിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകൾക്ക് പണം സമാഹരിക്കുന്നതിനായി യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാന കൂപ്പൺ ചലഞ്ച് സംഘടിപ്പിച്ചു. ചാലക്കുടി എം എൽ എ സനീഷ്കുമാർ ജോസഫ് നറുക്കെടുപ്പ് നടത്തി കൂപ്പൺ ചലഞ്ചിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു.തുടർന്നുള്ള സമ്മാനങ്ങൾ കെപിസിസി മെമ്പർ ഷോൺ പെല്ലിശ്ശേരി,ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി ഒ പൈലപ്പൻ, യുഡിഎഫ് കൺവീനർ ഒ എസ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജോഫിൻ ഫ്രാൻസിസ്, കൊരട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ,ജോബി,തങ്കപ്പൻ ശ്രീലക്ഷ്‌മി,കെ എസ് യു ജില്ല ജനറൽ സെക്രട്ടറിമാരായ അനന്ദു വി ആർ, രാജീവ് വാലപ്പൻ എന്നിവർ തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ റിന്റോസ് കണ്ണമ്പുഴ, സച്ചിൻരാജ്,അരുൺ വർഗീസ് പയ്യപിള്ളി,ആശംസ് പി ദയാൽ, അരുൺ വർഗീസ് ചാലക്കുടി,ജോമി നാലുകെട്ട്, മണ്ഡലം പ്രസിഡന്റ്മാരായ എൻ പി പ്രവീൺ,സോനു ജോൺസൻ, സൂരജ് സുകുമാരൻ, ജെയ്ഫൻ മാനാടൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.