Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 17:46 IST
Share News :
വൈക്കം: ലോക കേൾവി ദിനത്തോടനുബന്ധിച്ച് ദേശീയ ബധിരത നിയന്ത്രണ നിവാരണ പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ ക്യാമ്പയിൻ, ഫ്ലാഷ് മോബ്, ഹിയറിംഗ് സ്ക്രീനിംങ്ങ് ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. എല്ലാവർക്കും ചെവിയുടെയും കേൾവിയുടെയും പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആശുപത്രി ആർ എം ഒ ഡോ.എസ്.കെ ഷീബ അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.ഡി ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ ബധിരത നിയന്ത്രണ നിവാരണ പദ്ധതി ഇൻ ചാർജ് ഡോ.ബി. ലുബിൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ.സജിത്ത് ജോൺ, സി. ബിന്ദു, എം.എസ് ശിവപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ജെ പി എച്ച് എൻ സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും പോസ്റ്റർ പ്രദർശനവും നടത്തി. തുടർന്ന് വിദ്യാർത്ഥികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ എന്നിവർക്കായി ബോധവൽക്കരണ ക്ലാസ് നടന്നു. ആശുപത്രി ജീവനക്കാർക്കായി ഒരാഴ്ച സൗജന്യ കേൾവി പരിശോധനയും പരിപാടിയുടെ ഭാഗമായി നടക്കും.
Follow us on :
Tags:
More in Related News
Please select your location.