Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വപ്രസിദ്ധമായ ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2025 വർണ്ണാഭമായി

30 Jun 2025 20:26 IST

MUKUNDAN

Share News :

ചാവക്കാട്:വിശ്വപ്രസിദ്ധമായ ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2025 വർണ്ണാഭമായി.ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ഹരി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മിത്വത്തിൽ ഭക്തിനിർഭരമായി പ്രതിഷ്ഠാദിന കർമ്മം നടന്നു.ക്ഷേത്രം മേൽശാന്തി കാപ്പില്ലത്ത് പരമേശ്വരൻ എമ്പ്രാന്തിരി പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചു.ക്ഷേത്രം ഊരാളൻമാരായ ഗുരുവായൂർ ക്ഷേത്രം ഓതിക്കൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരിപ്പാട്,തൂമ്പൻ ചന്ദ്രൻ തുടങ്ങി കമ്മിറ്റി പ്രസിഡൻ്റ് പി.എസ്.രാജൻ,ഉണ്ണികൃഷ്ണൻ കുന്നത്ത്,വേണുഗോപാൽ വെള്ളക്കുലവൻ,ആലുങ്ങൽ ധനഞ്ജയൻ എന്നിവർ നേതൃത്വം നൽകി.ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ തുടങ്ങി ആബാല വൃദ്ധം ഭക്തർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.തുടർന്ന് ക്ഷേത്രസന്നിധിയിൽ ഭഗവാനുള്ള പറസമർപ്പണം,ഭണ്ഡാര സമർപ്പണം എന്നിവ നടന്നു.ഉച്ചയ്ക്ക് അന്നദാന മണ്ഡപത്തിൽ പ്രസാദ ഊട്ട് നടന്നു.വൈകീട്ട് മാതൃസമിതിയുടെ നേതൃത്വത്തിൽ ശ്രീഘണ്ടാകർണ്ണ ക്ഷേത്രത്തിൽ നിന്നും ദീപാരാധനയ്ക്ക് ശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നഗരവീധികളെ ധന്യമാക്കിക്കൊണ്ട് താലം എഴുന്നള്ളിപ്പ് ക്ഷേതാങ്കണത്തിൽ എത്തിച്ചേർന്നു.ക്ഷേത്രം സ്റ്റേജിൽ തുടങ്ങിയ സാംസ്ക്കാരിക സദസ്സിൽ തൂമ്പൻ ശ്രീനിവാസൻ അദ്ധ്യക്ഷ പ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ചു.ഡോ.മധുസൂധനൻ ശ്രീചിത്ര ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.വിവിധ കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരികൾക്കും കലാകാരന്മാർക്കും തീരം എൻ്റർപ്രൈസസ് വക ഉപഹാരങ്ങൾ നൽകികൊണ്ട് വേണുഗോപാൽ ആലുങ്ങൽ സദസ്സിനെ ധന്യമാക്കികൊണ്ട് സംസാരിച്ചു.കമ്മിറ്റി സെക്രട്ടറി അനൂപ് പൂക്കോട്ടിൽ സ്വാഗത പ്രസംഗം നടത്തി.ഹരിദാസ് ദ്വാരക നന്ദി പ്രമേയവും അവതരിപ്പിച്ചുകൊണ്ട് ഇത്തവണത്തെ മഹോത്സവത്തിന് വിരാമമായി പര്യവസാനിപ്പിച്ചു.

 


Follow us on :

More in Related News