Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 12.75 കോടി രൂപയുടെ വിവിധ പദ്ധതികൾ

08 Feb 2025 11:48 IST

Enlight Media

Share News :

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

കേരള ബജറ്റ് 2025-26:

കുറ്റ്യാടി നിയോജകമണ്ഡലത്തിന് അർഹമായ പരിഗണനയാണ് സംസ്ഥാന സർക്കാർ ഈ വർഷത്തെ ബജറ്റിൽ നൽകിയിട്ടുള്ളത്.


കാർഷിക-ജലസേചന, ഗതാഗത മേഖലകളിലാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയിൽ വലിയ പങ്കു വഹിക്കുന്ന  

മാമ്പള്ളി താഴെ തോട് സംരക്ഷണവും വി സി ബി പുനരുദ്ധാരണവും- (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ) പ്രവർത്തിക്കായി -1കോടി രൂപ അനുവദിച്ചു


മണിയൂർ ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ പാടശേഖരങ്ങളിലെ ജലവിതാനം ക്രമീകരിക്കുന്ന വെങ്ങാടിക്കൽ പമ്പിങ് സ്റ്റേഷൻ പുനർനിർമ്മാണം-മണിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ എന്ന പ്രവർത്തിക്ക് 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്


വില്യാപ്പള്ളിയെയും ചെമ്മരത്തൂരിനെയും ബന്ധിപ്പിക്കുന്ന

വില്ല്യാപ്പള്ളി ചെമ്മരത്തൂർ റോഡ് ബിഎംബിസി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി 3 കോടി രൂപ ബജറ്റിൽ അനുവദിച്ചു.


തിരുവള്ളൂരിനെയും ആയഞ്ചേരിയും ബന്ധിപ്പിക്കുന്ന തിരുവള്ളൂർ ആയഞ്ചേരി റോഡ് ബി എം ബി സി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി 1.5 കോടി,

എസ് മുക്ക് വള്ള്യാട് കോട്ടപ്പള്ളി തിരുവള്ളൂർ റോഡ് നിർമ്മാണത്തിനായി -2.5 കോടി

ആയഞ്ചേരി തെരു കല്ലുംപുറം റോഡ് ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്താൻ -4 കോടി എന്നിവയാണ് റോഡ് വികസനത്തിന് അനുവദിച്ച പദ്ധതികൾ.


ബജറ്റിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിന് അർഹമായ പരിഗണന നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും,ധനകാര്യ വകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു.

Follow us on :